സ്വര്‍ണ വിലയില്‍ ഇടിവ്; 490 രൂപ കുറഞ്ഞ് പവന് 29,600 രൂപയായി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 490 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണം പവന് 29,600 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 3,700 രൂപയിലാണ് വ്യാപരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 480 രൂപ വര്‍ധിച്ച് പവന് 30,080 രൂപയായി. ഗ്രാമിന് 3760 രൂപയിലാണ് ഇന്നലെ വ്യാപാരം പുരോഗമിച്ചത്. മാര്‍ച്ച് ഒന്‍പതിനാണ് പവന്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 32,320 രൂപയിലെത്തിയത്.

കൊറോണ ഭീതിയില്‍ വിപണിയിലുണ്ടാകുന്ന അസ്ഥിരതയെത്തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണം വിറ്റു ലാഭമെടുക്കുന്നതും കുറഞ്ഞ വിലയില്‍ ഓഹരി വാങ്ങുന്നതുമാണു സ്വര്‍ണവില ഇടിയാന്‍ കാരണം. ഡോളര്‍ അമിതമായി കരുത്താര്‍ജിച്ചതും ഇതിനു കാരണമായി

Top