സ്വര്‍ണ വിലയില്‍ ഇന്നും കുറവ്; പവന് 31,800 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 31,800 രൂപയായി. ഗ്രാമിന് 25രൂപ താഴ്ന്ന് 3,975 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലകുറയുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 520 രൂപയുടെ കുറവാണുണ്ടായത്.

Top