മാറ്റമില്ലാതെ സ്വര്‍ണ വില; പവന് 31,520 രൂപ, ഗ്രാമിന് 3,940 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. പവന് 31,520 രൂപയിലും ഗ്രാമിന് 3,940 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച രണ്ടു തവണയായി പവന് 480 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. തിങ്കളാഴ്ച പവന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 32,000 രൂപയില്‍ എത്തിയിരുന്നു. പിന്നീട് ഇന്നലെയാണ് സ്വര്‍ണത്തിന് നേരിയ തോതില്‍ വിലക്കുറവുണ്ടായത്.

Top