സ്വര്‍ണ വില സര്‍വകാല റിക്കോര്‍ഡില്‍; 280 രൂപ വര്‍ധിച്ച് പവന് 30,680 രൂപ

കൊച്ചി: സ്വര്‍ണ വില വീണ്ടും കുതിച്ച് സര്‍വകാല റിക്കോര്‍ഡില്‍. 280 രൂപ വര്‍ധിച്ച് പവന് 30,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 3,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. 30,480 രൂപയായിരുന്നു ഇതുവരെ പവന് രേഖപ്പെടുത്തിയിരുന്ന ഉയര്‍ന്ന വില.

Top