സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്; പവന് 31,240 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്.പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 31,240 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,905 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

Top