നാലാം ദിവസം ഉയര്‍ന്ന് സ്വര്‍ണ വില

ന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി ഔൺസിന് 1653 ഡോളർ വരെയെത്തി. ഇതോടെ സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് നാലാം ദിവസം വർധിച്ചത്. ഗ്രാമിന് 4645 രൂപയും പവന് 37160 രൂപയുമായിരുന്നു ഇന്നലത്തെ സ്വർണ നിരക്ക്.

ഇന്ന് സ്വർണം ഗ്രാമിന് 10 രൂപ വർധിച്ച് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4655 രൂപയിലെത്തി. പവന് 80രൂപ കൂടി വിപണിവില 37,240 രൂപയിലെത്തി.

Top