സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല; പവന് 23,760 രൂപയില്‍ വ്യാപാരം പുരേഗമിക്കുന്നു

gold

കൊച്ചി : സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പവന് 23,760 രൂപയിലും ഗ്രാമിന് 2,970 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. ഒക്‌ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അതേസമയം ഒരു പവന് ഈ മാസം 1000 രൂപയാണ് വര്‍ധിച്ചത്. ദീപാവലിക്ക് മുന്‍പ് 23,760 രൂപയില്‍ എത്തിയ വില 24,160 രൂപ കടക്കുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച 22,760 രൂപയായിരുന്ന സ്വര്‍ണ്ണ വില 23,760 എന്ന നിലയിലേക്ക് ഉയരുകയായിരുന്നു.

Top