സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല ; പവന് 22,960 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

GOLD

കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് പവന് 80 രൂപ കൂടിയിരുന്നു. പവന് 22,960 രൂപയിലും ഗ്രാമിന് 2,870 രൂപയിലുമാണ് വ്യാപാരം പുരേഗമിക്കുന്നത്.

കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആണ് വ്യാപാരം പുരോഗമിക്കുന്നത്
ആഗോള വിപണിയില്‍ വില വ്യതിയാനമുണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top