സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 25,280 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

GOLD

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 25,280 രൂപയിലും ഗ്രാമിന് 3,160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബുധനാഴ്ച പവന് 400 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില മാറാതെ നില്‍ക്കുന്നത്. ചൊവ്വാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 25,680 രൂപയിലെത്തിയ ശേഷമാണ് ബുധനാഴ്ച വില കുറഞ്ഞത്.

Top