സ്വർണ വിലയിൽ നേരിയ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർധനവ്. പവന് 80 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിനു 37,360 രൂപയാണ് വില. ​ഗ്രാമിന് 10 രൂപ ഉയർന്ന് 4,670 രൂപയാണ് നിരക്ക്. അന്താരാഷ്‌ട്ര വിപണിയിലും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,876 ഡോളറാണ് വില.

കഴിഞ്ഞ ദിവസം ​ഗ്രാമിന് 4,660 രൂപയും പവന് 37,280 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം വെള്ളിയ്ക്ക് 66.60 രൂപയാണ് വില. 8 ഗ്രാമിന് 532.80 രൂപയും.

Top