സ്വർണ വിലയിൽ ഇടിവ് തുടരുന്നു; 320 രൂപ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ​പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 34,400 രൂപയാണ് വില. ഗ്രാമിന് 40 രൂപയും കുറഞ്ഞു. ​ഗ്രാമിന് 4,300 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്.

പവന് 34,720 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും കുറവ് രേഖപ്പെടുത്തി. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,774 ഡോളറാണ് നിലവിലെ നിരക്ക്. ഫെബ്രുവരി 18 ന് ​ഗ്രാമിന് 4,340 രൂപയായിരുന്നു നിരക്ക്. വെള്ളി വില കുറഞ്ഞു . ഒരു ഗ്രാം വെള്ളിയ്ക്ക് 68. 50 രൂപയാണ് വില. 8 ഗ്രാമിന് 548 രൂപയും.

Top