സ്വർണ വിലയിൽ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ ഇടിവ്. പവന്റെ വില 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിനു 34,720 രൂപയായി. 4340രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം 35,000 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണവിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1782 ഡോളർ നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,407 രൂപയാണ്. വെള്ളി വില കുറഞ്ഞു . ഒരു ഗ്രാം വെള്ളിയ്ക്ക് 69. 60 രൂപയാണ് വില. 8 ഗ്രാമിന് 556. 80 രൂപയും.

Top