സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ സ്വർണത്തിന്റെ വില 35,000 രൂപയിലേയ്ക്ക് താഴ്ന്നു. അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.

4375 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,791.36 ഡോളറിലേയ്ക്ക് താഴ്ന്നു. ആഗോളതലത്തിൽ ബോണ്ടുകളിൽനിന്നുള്ള ആദായം വർധിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.

ആഗോളതലത്തിൽ വിലയിടിഞ്ഞതും ഇറക്കുമതി തീരുവ കുറച്ചതുമാണ് ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിച്ചത്. ദേശീയ വിപണിയിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,772 രൂപയായി. വെള്ളി വിലയും കുറഞ്ഞു . ഒരു ഗ്രാം വെള്ളിയ്ക്ക് 69. 60 രൂപയാണ് വില. 8 ഗ്രാമിന് 556. 80 രൂപയും.

Top