സ്വര്‍ണവില പവന് 320 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 320 രൂപ കൂടി. ഒരു പവൻ സ്വർണത്തിനു 37,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപ കൂടി 4710 രൂപയുമായി. ഡിസംബര്‍ 24 മുതല്‍ സ്വർണത്തിനു വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 37,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

യുഎസിലെ ഉത്തേജക പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ടകളെ തുടര്‍ന്ന് ഉയര്‍ന്ന സ്‌പോട് ഗോള്‍ഡ് വില ഇപ്പോള്‍ സ്ഥിരതായര്‍ജിച്ചിട്ടുണ്ട്. ഔണ്‍സിന് 1,882.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഫെബ്രുവരി ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാമിന് 50073 നിലവാരത്തിലുമാണ്.

Top