തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ് ; പവന് 23,680 രൂപ

gold

കൊച്ചി : തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. ആഭ്യന്തര വിപണിയില്‍ പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 23,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്‌ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇന്നലെ പവന് 160 രൂപ കൂടി 23,600 രൂപയായിരുന്നു വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,950 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

Top