സ്വര്‍ണവിലയില്‍ നേരിയ കുറവ് ; പവന് 23,440 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

GOLD

കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 23,440 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,930 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തുടര്‍ച്ചയായി രണ്ടു ദിവസം വില വര്‍ധിച്ച ശേഷമാണ് ഇന്ന് നേരിയ ഇടിവുണ്ടായത്. വെള്ളിയാഴ്ച പവന് 240 രൂപയായിരുന്നു വര്‍ധിച്ചിരുന്നത്.

Top