സ്വർണ്ണവില വീണ്ടും ഉയർന്നു ; പവന് 80 രൂപ കൂടി 38,160 രൂപയായി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധന. പവന് 80 രൂപ കൂടി 38,160 രൂപയായി. ഗ്രാമിന് 4770 രൂപയായി. മൂന്നു ദിവസമായി 38,080 രൂപയില്‍ തുടര്‍ന്ന ശേഷമാണ് വില കൂടിയത്.

കോവിഡ് പ്രതിസന്ധി മറികടന്ന് ആഗോള സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിക്കുന്നത് വരെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡോളര്‍ തളര്‍ച്ചയിലാതിനെതുടര്‍ന്ന് ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,954.65 ഡോളര്‍ നിലവാരത്തിലേയ്ക്കുയര്‍ന്നു.

അതേസമയം, ദേശീയ വിപണിയില്‍ സ്വര്‍ണവില താഴുകയാണുണ്ടായത്. എംസിഎക്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,637 നിലവാരത്തിലെത്തി.

Top