സ്വർണ വിലയിൽ വീണ്ടും കുതിപ്പ്; പവന് 480 രൂപ ഉയർന്നു; റെക്കോർഡ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. പവന് 480 രൂപ ഉയർന്ന് 42,880 രൂപയായി. ഗ്രാം വില 60 രൂപ കൂടി 5360 ആയി. സർവകാല റെക്കോർഡാണിത്.

ഇന്നലെ 200 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന്റെ വില 42,200 രൂപയായിരുന്നു. കഴിഞ്ഞ മാസം മുതൽ സ്വർണവില ഉയരുന്നതാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 42,000ന് മുകളിൽ തന്നെയാണ് സ്വർണവില. സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രവചനം.

Top