തുടർച്ചയായുള്ള കുതിപ്പ്; ഇന്നും സ്വർണ വിലയിൽ വർധന

ഇന്നും സ്വർണവിലയിൽ കുതിപ്പ്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് വില 5,160 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 41,280 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ വർധിച്ച് 4,265 രൂപയായി. ( gold price skyrocket )

ശനിയാഴ്ചയും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 40 രൂപ വർധിച്ച് ,വില 5,130 രൂപയിലെത്തിയിരുന്നു. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 41,040 രൂപയിലുമെത്തിയിരുന്നു.

Top