വീണ്ടും 40,000 ത്തിലേക്ക്; സ്വർണവില ഉയർന്നു; വിപണി നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40 000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 40,120 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപയാണ് ഉയർന്നത്. ഇന്നത്തെ വിപണി വില 5015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിലയും ഉയർന്നു 15 രൂപയാണ് ഉയർന്നത്. രു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിപണി വില 4145 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി നിരക്ക് 74 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്

Top