സ്വര്‍ണം കുതിക്കുന്നു, പവന്‍ വില 39,800

കൊച്ചി: സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. പവന് 200 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,800 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4975 ആയി. സമീപ ദിവസങ്ങളിലെ ഉയര്‍ന്ന വിലയാണിത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപ ആയിരുന്നു പവന്‍ വില. ഒന്‍പതു ദിവസത്തിനിടെ 800 രൂപയാണ് വര്‍ധിച്ചത്.

Top