സ്വർണവില കുത്തനെ ഉയർന്നു; ഇന്നത്തെ വിപണി നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇന്നലെ 480 രൂപയുടെ വമ്പൻ ഇടിവാണ് ഉണ്ടായത്. ഇന്ന് രാവിലെ 720 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഇടിഞ്ഞിരുന്നു. 600 രൂപയാണ് രണ്ട് ദിവസംകൊണ്ട് ഇടിഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഇന്നലെ 60 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിലയും ഇന്ന് ഉയർന്നു. 85 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിപണി വില 3895 രൂപയാണ്.

 

Top