സ്വർണ വിലയിൽ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 35,640 രൂപയാണ് വില. 4455 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം 35,800 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1837 ഡോളർ നിലവാരത്തിലാണ്. 4.91ശതമാനമാണ് ഇടിവുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെവില 0.32ശതമാനം കുറഞ്ഞ് 47,857 രൂപ നിലവാരത്തിലെത്തി.

കഴിഞ്ഞവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ജനുവരിയിൽ രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ 72ശതമാനം വർധനവാണുണ്ടായത്. വിലയിൽ കുത്തനെ ഇടിവുണ്ടായതോടെ ചെറുകിട നിക്ഷേപകരും ജുവൽറികളും വൻതോതിൽ വാങ്ങിക്കൂട്ടിയതാണ് ഇറക്കമതിയിൽ വർധനവുണ്ടാക്കിയത്. വെള്ളി കുറഞ്ഞു. ഒരു ഗ്രാം വെള്ളിയ്ക്ക് 68.40 രൂപയാണ് വില. 8 ഗ്രാമിന് 547.20 രൂപയും.

Top