സ്വര്‍ണവിലയിൽ വര്‍ധന;പവന് 480 രൂപ കൂടി

കൊച്ചി: തുടർച്ചയായ വിലയിടിവിന് ശഷം സ്വര്‍ണവിലയിൽ വര്‍ധന. പവന് 480 രൂപയാണ് കൂടിയത്. 35,720 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വില. 4465 രൂപയാണ് ഗ്രാമിന്റെ വില. 35,240 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിലെ വില വര്‍ധനയാണ് രാജ്യത്തും പ്രതിഫലിച്ചത്. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.6ശതമാനം ഉയര്‍ന്ന് 1,840.79 ഡോളര്‍ നിലവാരത്തിലെത്തി.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.4ശതമാനംവര്‍ധിച്ച് 48,038 രൂപയിലെത്തി. വെള്ളിവിലയിലും സമാനമായ വര്‍ധനവുണ്ടായി. വെള്ളിയ്ക്ക് 0.2ശതമാനം കൂടി കിലോഗ്രാമിന് 70,229 രൂപയായി.

Top