സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു;ഒരു പവന് 35,480 രൂപയായി

gold rate

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിനു 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. യുഎസില്‍ ബോണ്ടില്‍ നിന്നുള്ള ആദായം വര്‍ധിച്ചതോടെ ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടായി.

സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,832.84 ഡോളര്‍ നിലവാരത്തിലാണ്. മറ്റു കറന്‍സികളെ അപേക്ഷിച്ച് ഡോളര്‍ കരുത്തു നേടിയും സ്വര്‍ണത്തെ സ്വാധീനിച്ചു. ദേശീയ വിപണിയിലും വിലയിടിവ് പ്രകടമായി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.56ശതമാനം താഴ്ന്ന് 47,549 രൂപയിലെത്തി. വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിയ്ക്ക് 68.50 രൂപയാണ് വില..8 ഗ്രാമിന് 548 രൂപയും.

Top