സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിനു 36,600 രൂപയാണ് ഇന്നത്തെ വില. 4575 രൂപയാണ് ഗ്രാമിന്റെ വില. 36.840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.3ശതമാനം ഇടിഞ്ഞ് 1,845.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്ര ബാങ്ക് അടുത്തിടയൊന്നും പ്രധാനപ്രഖ്യാനങ്ങള്‍ നടത്തിയേക്കില്ലെന്ന വിലയിരുത്തലാണ് സ്വര്‍ണവിലയെ ബാധിച്ചത്.

ദേശീയ വിപണിയിലും വലിയില്‍ ഇടിവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,845 രൂപയിലേയ്ക്ക് താഴ്ന്നു. വെള്ളിവിലയിലും സമാനമായ വിലയിടിവുണ്ടായി. ഒരു ഗ്രാം വെള്ളിയ്ക്ക് ഇന്ന് 66.50 രൂപയാണ് വില. 8 ഗ്രാമിന് 532 രൂപയും.

Top