സ്വര്‍ണ വിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയർന്നു. പവന് 360 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വര്‍ണത്തിന് 37, 000 രൂപയാണ് വില. ഒരു ഗ്രാമിന് 4,625 രൂപയും. ജനുവരി 16 മുതൽ 3 ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയിൽ വര്‍ധന. ട്രോയ് ഔൺസിന് 1870 ഡോളര്‍ ആയി വില ഉയര്‍ന്നു.

ഒരു ഗ്രാം വെള്ളിയ്ക്ക് 67.10 രൂപയാണ് വില. 8 ഗ്രാമിന് 536.80 രൂപയും. ഒരു കിലോഗ്രാമിന് 67,100 രൂപയാണ് വില.

Top