സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്. പവന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിനു 36,640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപവര്‍ധിച്ച് 4580 രൂപയുമായി. 36,520 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ സ്വർണത്തിന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.5ശതമാനംവര്‍ധിച്ച് 1,848.30 രൂപയായി.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഫെബ്രുവരി ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില പത്തുഗ്രാമിന് 49,115 രൂപ നിലവാരത്തിലാണ്. വെള്ളിവിലയിലും സമാനമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് 65.80 രൂപയാണ് വില. 8 ഗ്രാമിന് 526.40 രൂപയും.

Top