സ്വര്‍ണ വിലയിൽ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയിൽ വര്‍ധന. പവന് 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വര്‍ണത്തിന് 36,520 രൂപയാണ് വില. ഒരു ഗ്രാമിന് 4,565 രൂപയും. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഔൺസിന് 1839.83 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു ഗ്രാം വെള്ളിയ്ക്ക് 65.80 രൂപയാണ് വില. 8 ഗ്രാമിന് 526.40 രൂപയും.

Top