സ്വര്‍ണ വിലയിൽ ഇടിവ്

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് 37,280 രൂപയാണ് വില. ഒരു ഗ്രാമിന് 4,660 രൂപയും. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 37,600 രൂപയായിരുന്നു ഇന്നലത്തെ വില.

രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുറഞ്ഞു. ഔൺസിന് 1,867.15 ഡോളറാണ് വില. ഒരു ഗ്രാം വെള്ളിയ്ക്ക് 69.60 രൂപയാണ് വില. 8 ഗ്രാമിന് 556.80 രൂപയും.

Top