സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിനു 37,600 രൂപയാണ് വില. ഗ്രാമിനു 10 രൂപ കുറഞ്ഞ് 4,700 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 37,680 രൂപയായിരുന്നു വില. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിയ്ക്ക് 69.60 രൂപയാണ് വില. 8 ഗ്രാമിന് 556.80 രൂപയും.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,883.93 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപന ഭീതിയും യുഎസ് സാമ്പത്തിക പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിനു പിന്നില്‍.

Top