സ്വര്‍ണവിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 320 രൂപകൂടി. ഒരു പവൻ സ്വർണത്തിനു 36,960 രൂപയാണ് വില. ഗ്രാമിനു 40 രൂപ വര്‍ധിച്ച് 4620 രൂപയും. ചൊവാഴ്ച 36,640 രൂപയായിരുന്നു പവന്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 1,852.01 ഡോളര്‍ നിലവാരത്തിലാണ്.

ആഗോള വിപണിയിലെ വിലവര്‍ധനവാണ് രാജ്യത്തും വിലകൂടാനിടയാക്കിയത്. കോമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,571 രൂപയാണ് വില.

Top