സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ പവന് 160 രൂപ കുറഞ്ഞു. 36,640 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4580 രൂപയുമായി. കഴിഞ്ഞ ദിവസത്തെ പവന് 36,800 രൂപയായിരുന്നു വില. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,834.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 0.4ശതമാനം കുറഞ്ഞ് 49,125 രൂപ നിലവാരത്തിലുമാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 63.60 രൂപയാണ് വില. 8 ഗ്രാമിന് 508.80 രൂപയും.

Top