സ്വര്‍ണ വിലയിൽ നേരിയ വര്‍ധന

കൊച്ചി: ഇന്ന് പവന് 80 രൂപ കൂടി 36,800 രൂപയാണ് വില. ഒരു ഗ്രാമിന് 4,600 രൂപയും. രാജ്യാന്തര വിപണിയിൽ 1,839.43 ഡോളറിൽ ആണ് സ്വര്‍ണ വില. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിനു 36,720 രൂപ ആയിരുന്നു വില.

നവംബറിൽ സ്വര്‍ണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു മാസം കൊണ്ട് സ്വര്‍ണ വില പവന് 1,920 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് 63.20 രൂപയാണ് വില. 8 ഗ്രാമിന് 505.60 രൂപയും.

Top