സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിനു 37,040 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,630 നിലവാരത്തിലുമെത്തി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.3ശതമാനം താഴ്ന്ന് 1,865.46 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കമ്മോഡിറ്റി സൂചികയായയ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.6 ശതമാനം താഴ്ന്ന് 49,815 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 560 രൂപ കൂടി 37,280 രൂപയായിരുന്നു വില.

Top