സ്വര്‍ണവിലയില്‍ വർധനവ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് തുടരുന്നു. പവന് 160 രൂപ കൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4610 രൂപയുമായി. നാലു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 1,120 രുപയുടെ വര്‍ധനവാണുണ്ടായത്. നവംബറിൽ സ്വര്‍ണവില ക്രമാതീതമായി താഴ്ന്നിരുന്നു. ആഗോള വിപണിയിൽ സ്‌പോട്ട് ഗോള്‍ഡ് വില 0.1 ശതമാനം ഉയര്‍ന്ന് 1,841.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.2ശതമാനം ഉയര്‍ന്ന് 49,380 രൂപയായി. ഒരു ഗ്രാം വെള്ളിയ്ക്ക് 59 രൂപയാണ് വില. 8 ഗ്രാം വെള്ളിയ്ക്ക് 472 രൂപയും.

Top