സ്വര്‍ണവില താഴോട്ട് തന്നെ; പവന് 36,000 രൂപയായി

gold rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ശനിയാഴ്ചയും ഇടിഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളിലായി 1320 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഇന്നും ഇടിവുണ്ടായത്. ഓഗസ്റ്റില്‍ പവന് ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയില്‍ എത്തിയതിനു ശേഷം നാലു മാസത്തിനുള്ളില്‍ പവന് 6,000 രൂപയാണ് കുറഞ്ഞത്.

ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 1,789.03 ഡോളറാണ് വില. അമേരിക്കന്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് സ്വര്‍ണ വിപണിയെ സ്വാധീനിച്ചത്.  ഒരു ഗ്രാം വെള്ളിയ്ക്ക് 59.20 രൂപയാണ് വില. 8 ഗ്രാം വെള്ളിയ്ക്ക് 473.60 രൂപയും.

Top