പുതുവർഷത്തിൽ മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണ വില

സംസ്ഥാനത്ത് പുതുവർഷത്തിൽ സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 5,855 രൂപയിലും പവന് 46,840 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച മുതൽ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്.

കഴിഞ്ഞ വർഷം ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയാണ് ഇത് വരെയുള്ള ഏറ്റവും കൂടിയ നിരക്ക്. അതേ സമയം കഴിഞ്ഞ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരി രണ്ടിന് രേഖപ്പെടുത്തിയ പവന് 40,360 രൂപയാണ്.

കോവിഡ് പ്രതിസന്ധി നേരിട്ട 2020 ലെ വില വർധനക്ക് ശേഷം ഏറ്റവും കൂടുതൽ വില വർധന രേഖപ്പെടുത്തിയ രണ്ടാമത്തെ വർഷമായിരുന്നു 2023. ഇത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ കണക്കാണ്.

Top