സ്വര്‍ണ വില ഈ മാസത്തെ താഴ്ന്ന നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,620 രൂപയും. തുടര്‍ച്ചയായ മൂന്ന് ദിവസവും ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷമാണ് വില ഇടിഞ്ഞത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞതാണ് കാരണം. ഔണ്‍സിന് 1,824.84 ഡോളര്‍ ആണ് വില.

നവംബര്‍ 9ന് സ്വര്‍ണ വില പവന് 38,880 രൂപയില്‍ എത്തിയിരുന്നു. ഇതായിരുന്നു നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ 27ന് ആണ് സ്വര്‍ണ വില ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. ഒരു പവന് 37,880 രൂപയായിരുന്നു വില.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണ വിലയില്‍ 10-15 ശതമാനം വരെ വര്‍ധന ഉണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Top