വീണ്ടും ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണവില; ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ജൂലൈ 10ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നും വ്യാപാരം തുടരുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,445 രൂപയിലും പവന് 43,560 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത് . ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,455 രൂപയിലും പവന് 43,640 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് പവന് 440 രൂപ കുറഞ്ഞു.

വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 77 രൂപയായി ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

രാജ്യാന്തര വിപണിയിൽ അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 4.20%ൽ കൂടുതൽ മുന്നേറിയപ്പോൾ രാജ്യാന്തര സ്വർണ വില 1931 ഡോളർ വരെ വീണു. ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് സ്വർണത്തിന് പ്രതീക്ഷയാണെങ്കിലും അമേരിക്കയുടെ ഫെഡ് മിനുട്സ് സ്വർണമടക്കം എല്ലാ ലോഹങ്ങൾക്കും നിർണായകമാണ്.

Top