സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ തുടർന്ന് സ്വർണവിലയും വെള്ളി വിലയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല ശനിയാഴ്ച സ്വർണവില പവൻ 80 രൂപ ഉയർന്നിരുന്നു. അതിനു മുൻപുള്ള ദിവസങ്ങളിൽ 480 രൂപ കുറഞ്ഞതോടെ നിരക്ക് 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43720 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5465 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4528 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില 77 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

Top