സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് വീണ്ടും 240 രൂപ കുറഞ്ഞ് 37,600 രൂപ നിലവാരത്തിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെയും സ്വര്‍ണ വിലയില്‍ 240 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്നലെ 37,840 രൂപയായിരുന്നു വില. ഇതോടെ പത്തു ദിവസം കൊണ്ട് പവന്റെ വിലയില്‍ 1,280 രൂപയുടെ കുറവാണുണ്ടായത്.

രാജ്യാന്തര വിപണിയില്‍ വ്യാഴാഴ്ചയും വിലയിടിവ് തുടര്‍ന്നു. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4.31 ഡോളര്‍ കുറഞ്ഞ് 1,867.96 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ ബാധിച്ചത്.

Top