മാറ്റമില്ലാതെ സ്വർണ വില; വിപണി ആശ്വാസത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസം സ്വർണവില ഉയരുന്നിരുന്നു. മൂന്ന് ദിവസംകൊണ്ട് 560 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 400 രൂപ ഉയർന്നു. ഇതോടെ വിപണി വില 45560 രൂപയായി.

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു ഈ മാസം ആദ്യ ആഴ്ചയിൽ സ്വർണവില. എന്നാൽ ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഇന്ന്  വെള്ളിയുടെ  മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 83 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Top