സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വില വര്‍ധന. പവന് 200 രൂപയാണ് വില വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 38,160 രൂപയാണ് വില. ഗ്രാാമിന് 4,770 രൂപയും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്ന്, ഒരു ഔണ്‍സിന് 1,889.63 ഡോളര്‍ ആണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 37,960 രൂപയായിരുന്നു. രണ്ടു ദിവസം കൊണ്ട് പവന് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

നവംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ 37,680 രൂപയ്ക്കായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. നവംബര്‍ 12ന് സ്വര്‍ണ വില പവന് 1,200 രൂപ കുറഞ്ഞ് 37,680 രൂപയായി മാറിയിരുന്നു. സ്വര്‍ണ വിലയില്‍ ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഒക്ടോബര്‍ 27നായിരുന്നു.

സെപ്തംബര്‍ 15,16,21 ദിവസങ്ങളിലാണ് സ്വര്‍ണ വില സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയായിരുന്നു വില. ഗ്രാമിന് 4,770 രൂപയും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണ വിലയില്‍ 10-15 ശതമാനം വരെ വര്‍ധന ഉണ്ടായേക്കാം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 62.71 രൂപയും എട്ടുഗ്രാമിന് 501.68 രൂപയും കിലോഗ്രാമിന് 62,710 രൂപയുമാണ് വില.

Top