വാങ്ങാന്‍ ആളില്ലെങ്കിലും സ്വര്‍ണവില കുതിച്ച് ഉയര്‍ന്ന് സര്‍വ്വകാല റെക്കോഡില്‍

ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ വില കുതിച്ച് ഉയര്‍ന്ന് സര്‍വ്വകാല റെക്കോഡിലെത്തി. ഗ്രാമിന് 4100 രൂപയും, പവന് 32800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില. പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.

സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തിന്റെ വില ഈ കൊവിഡ് കാലത്തും ഉയരുന്നത്.നിക്ഷേപകര്‍ വില കുറയാന്‍ സാധ്യതയുള്ള സ്വത്തുക്കള്‍ വില്‍ക്കുകയും പരമാവധി അപകടസാധ്യത കുറഞ്ഞ നിക്ഷേപമായ സ്വര്‍ണത്തിലേക്ക് മാറുകയും ചെയ്യുന്നതിനാല്‍ സാധാരണ ഗതിയില്‍ സ്വര്‍ണ വില ഇനിയും ഉയരും.

കൊവിഡിനെ തുടര്‍ന്ന് അമേരിക്ക അടക്കമുള്ള സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുളള ആശങ്കകളാണ് ആഗോളവിപണിയില്‍ സ്വര്‍ണവില കൂടാന്‍ ഇടയാക്കിയത്. ആഗോളവിപണിയില്‍ ഒരു ഔണ്‍സ് തങ്കത്തിന് 0.3 ശതമാനം വില ഉയര്‍ന്ന് 1,618.9 ഡോളറാണ് വില.

Top