സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്നു ; പവന് 38,600 രൂപയായി

കൊച്ചി: കേരളത്തിലെ സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്തു. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തില്‍ സ്വര്‍ണവില റെക്കോഡ് കുറിക്കുന്നത്. ഇതോടെ ഈവര്‍ഷം ഇതുവരെ പവന്റെ വിലിയലുണ്ടായ വര്‍ധന പവന് 9,600 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ 1942 ഡോളറാണ് സ്വര്‍ണവില.

Top