സ്വര്‍ണ വിലയിൽ വീണ്ടും വർധനവ് ; പവന് 80 രൂപ വര്‍ധിച്ച് 22,680 രൂപയിലെത്തി

gold-prize

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 22,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 2,835 രൂപയിലെത്തി.

വ്യാഴാഴ്ച്ച പവന് 120 രൂപ കൂടിയിരുന്നു. പവന് 22600 രൂപ നിരക്കിലാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും വില ഉയരാന്‍ കാരണം.

Top