സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല; പവന് 28,040 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.പവന് 28,040 രൂപയിലും ഗ്രമിന് 3505 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരേഗമിക്കുന്നത്. രണ്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

നാലുദിവസംകൊണ്ട് സ്വര്‍ണവിലയില്‍ പവന് 600 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ അഞ്ചുദിവസംകൊണ്ട് 10 ഗ്രാം സ്വര്‍ണത്തിന് 750 രൂപയോളം കുറഞ്ഞിരുന്നു.

സെപ്റ്റംബറിലാണ് സ്വര്‍ണത്തിന് കമ്മോഡിറ്റി വിപണിയില്‍ ഉയര്‍ന്ന നിലവാരം കുറിച്ചത്. പത്ത് ഗ്രാമിന് 40,000 രൂപവരെ വില ഉയര്‍ന്നിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്മോഡിറ്റി വിപണിയില്‍ ഉയര്‍ന്നവിലയില്‍ നിന്ന് നിലവില്‍ 2,500 രൂപയാണ് താഴ്ന്നത്

Top