സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 480 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,000 രൂപ. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5250 ആയി.

ഇന്നലെ പവന്‍ വില സര്‍വകാല റെക്കോര്‍ഡ് ആയ 42,480ല്‍ എത്തിയിരുന്നു. മൂന്നു ദിവസമായി വില 42,000ന് മുകളിലാണ്.

Top