സ്വര്‍ണവിലയില്‍ കുറവ് പവന് 23,000 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. 23,000 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,875 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില താഴുന്നത്. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു.

Top